കുവൈത്ത് സിറ്റി: തുടർച്ചയായി ഇറാൻ നടത്തുന്ന ആക്രമണങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ച് കുവൈത്ത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ അടക്കം നടത്തിയ ആക്രമണങ്ങളിലാണ് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രതിഷേധിച്ചത്. ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ കുവൈത്തിന്റെ പരമാധികാരത്തിനുമേലുള്ള ഗുരുതര ലംഘനമാണ്. രാജ്യ സുരക്ഷ, സ്ഥിരത, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ എന്നിവക്കുള്ള നേരിട്ടുള്ള ഭീഷണിയാണെന്നും വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭാ ചാർട്ടർ, യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം എന്നിവയുടെയെല്ലാം നഗ്നമായ ലംഘനമാണ് ഇറാൻ നടത്തുന്നത്. ഗൾഫ് മേഖലയുടെ സുരക്ഷയും സ്ഥിരതയും അപകടത്തിലാക്കുന്ന ആക്രമണാത്മക നിലപാടാണ് ഇറാൻ തുടരുന്നത്. നയതന്ത്ര തലത്തിലുള്ള സംഘർഷ ലഘൂകരണ ശ്രമങ്ങളെ തകർക്കുന്നതാണ് ഇത്തരം നടപടികൾ. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പൂർണ അവകാശം കുവൈത്തിനുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
Leave a Comment
Your comment will be visible after admin approval.