ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ലക്നൗവിൽനിന്ന് ദമാമിലേക്ക് പോയ വിമാനമാണ് അഹമ്മദാബാദിൽ ഇറക്കിയത്. വിമാനത്തിലെ ജീവനക്കാരിൽ ഒരാൾക്ക് ടിഷ്യു പേപ്പറില്‍ ‘ബോംബ്’ എന്ന് എഴുതിയ കുറിപ്പ് ലഭിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. വിമാനത്തിൽ 107 യാത്രക്കാരും ആറ് ജീവനക്കാരുമുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് അഹമ്മദാബാദ് പൊലീസ് അറിയിച്ചു.
ലഖ്നൗവിൽ നിന്ന് ദമാമിലേക്ക് പറക്കുകയായിരുന്ന ഇൻഡിഗോയുടെ 6E 97 വിമാനത്തിലാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരം വിമാനത്തിലെ ക്രൂ അംഗങ്ങളിലൊരാൾക്ക് ടിഷ്യൂ പേപ്പറിൽ ‘ബോംബ്’ എന്ന് എഴുതിയ കുറിപ്പ് ലഭിക്കുകയായിരുന്നു. ബോംബ് ഭീഷണി ഉയർന്നതോടെ പൈലറ്റ് അടിയന്തര സന്ദേശം നൽകുകയും, വൈകുന്നേരം 5:45-ഓടെ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നു. വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി വിമാനത്താവളത്തിലെ ടെർമിനൽ 2-ലേക്ക് മാറ്റി.
Leave a Comment
Your comment will be visible after admin approval.