നവതിയുടെ നിറവിൽ വെള്ളാപ്പള്ളി

Global Indian Writer · September 11, 2026 · 1 min read · 0 Comments · 0 Shares

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നവതിയുടെ നിറവിൽ. 1937 സെപ്റ്റംബർ 10നാണ് കണിച്ചുകുളങ്ങര വെള്ളാപ്പള്ളി കേശവൻ മുതലാളിയുടെയും ദേവകിയമ്മയുടെയും ഏഴാമത്തെ മകനായി ജനിച്ചത്. 89ാമത് ജന്മദിനം വ്യാഴാഴ്ചയായിരുന്നെങ്കിലും പിറന്നാൾ ദിനമായ ചിങ്ങത്തിലെ വിശാഖം നക്ഷത്രം വരുന്ന ഈ മാസം 16നാണ് കണിച്ചുകുളങ്ങരയിലെ വീട്ടിൽ നവതി ആഘോഷം നടക്കുക.

ശനിയാഴ്ച മുതൽ വീട്ടുമുറ്റത്ത് പ്രത്യേകമൊരുക്കിയ ഹോമകുണ്ഡത്തിൽ ആലപ്പുഴ തിരുമല ക്ഷേത്രത്തിലെ പൂജാരിമാരുടെ നേതൃത്വത്തിൽ അഞ്ചുദിവസം നീളുന്ന പൂജ നടക്കും. 16ന് രാവിലെ കേക്ക് മുറിക്കും. 500 പേർക്കുള്ള സദ്യയാണ് തയാറാക്കുന്നത്. പത്മഭൂഷൺ ബഹുമതി നേടിയ ശേഷമുള്ള ആദ്യ പിറന്നാളാണിത്. എസ്.എൻ.ഡി.പി യോഗം, എസ്.എൻ ട്രസ്റ്റ് നേതൃത്വത്തിൽ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശൻ 62 വർഷമായി കണിച്ചുകുളങ്ങര ദേവീക്ഷേത്ര പ്രസിഡന്റായും പ്രവർത്തിക്കുന്നു. മക്കളായ തുഷാർ വെള്ളാപ്പള്ളിയും വന്ദനയും പിറന്നാൾ ആഘോഷത്തിന് അടുത്ത ദിവസം കുടുംബസമേതം വീട്ടിലെത്തും.

Share this story

Leave a Comment

Your comment will be visible after admin approval.