പി പി ചെറിയാൻ
ഫ്ലോറിഡ:റിപ്പബ്ലിക്കൻ പാർട്ടി വിജയിച്ചാൽ അമേരിക്കയിലെ ഓരോ മുതിർന്ന പൗരനും 5,000 ഡോളർ (ട്രംപ് ഡിവിഡൻഡ്) നൽകുമെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്. ഡാലസിൽ റിപ്പബ്ലിക്കൻ പാർട്ടി സംഘടിപ്പിച്ച തിരെഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ട്രംമ്പ് ഈ മഹാന സുന്ദര വാഗ്ദാനം പ്രഖ്യാപിച്ചത് .
വൻതുക കടമെടുത്ത് സാമ്പത്തിക രംഗത്തേക്ക് പണം ഒഴുക്കുന്നത് രാജ്യത്ത് പണപ്പെരുപ്പവും സാമ്പത്തിക ബാധ്യതയും വർദ്ധിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.കൂടുതൽ വരുമാനം ലഭിക്കുകയാണെങ്കിൽ ജനങ്ങളുടെ നികുതി കുറയ്ക്കുകയാണ് വേണ്ടതെന്ന് ഡിസാന്റിസ് വ്യക്തമാക്കി. യു.എസ് ദേശീയ കടം 40 ട്രില്യൺ ഡോളർ കടന്ന പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.
Leave a Comment
Your comment will be visible after admin approval.