ഒക്കലഹോമയില്‍ സഹോദരനെ വെടിവെച്ചുകൊന്ന 11 വയസ്സുകാരി അറസ്റ്റിൽ

Global Indian Writer · September 13, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ഒക്ലഹോമ: ഒക്ലഹോമയിൽ 15 വയസ്സുള്ള സഹോദരനെ വെടിവെച്ചുകൊന്ന കേസിൽ 11 വയസ്സുകാരിയായ പെൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. സഹോദരന് ആരോ വെടിയേറ്റതായി ഫോൺ വിളിച്ച് അമ്മയെ അറിയിച്ച ശേഷമാണ് പെൺകുട്ടി ഈ കൃത്യം ചെയ്തത്.

എഡ്മണ്ടിലെ വീട്ടിൽ വെച്ച് ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. സംഭവം നടക്കുമ്പോൾ കുട്ടികൾ രണ്ടുപേർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ടാമത്തെ ഡിഗ്രി കൊലപാതകക്കുറ്റമാണ് പെൺകുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ പ്രായപൂർത്തിയാകാത്തതിനാൽ പെൺകുട്ടിയെ പ്രായപൂർത്തിയായവർക്കുള്ള കോടതിയിലല്ല, ജൂവനൈൽ കോടതിയിലായിരിക്കും വിചാരണ ചെയ്യുക. കുട്ടികൾക്ക് തോക്ക് എങ്ങനെ ലഭ്യമായി എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

Share this story

Leave a Comment

Your comment will be visible after admin approval.