തിരുവനന്തപുരം: അധികമായി ആയിരത്തിലേറെ മെഗാവാട്ട് വൈദ്യുതി ലഭിച്ചതിനാല്‍ സംസ്ഥാനത്ത് ഇന്നലെ രാത്രികാല വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ല. ഇന്നും വൈദ്യുതി ലഭിച്ചാല്‍ രാത്രികാല നിയന്ത്രണം ഒഴിവാക്കും. വില്‍ക്കാന്‍ വേണ്ടത്ര വൈദ്യുതിയുള്ള സംസ്ഥാനങ്ങളിലെ ഉല്‍പാദനം മെച്ചപ്പെട്ടതും ഉപഭോഗം കുറഞ്ഞതുമാണ് കേരളത്തിന് സഹായമായതെന്ന് കെഎസ്ഇബി വിലയിരുത്തുന്നു.
കെഎസ്ഇബി ഡയറക്ടർമാർ വൈദ്യുതി സ്വയംപര്യാപ്തതയുള്ള സംസ്ഥാനങ്ങളിലെത്തി നേരിട്ട് ചര്‍ച്ച നടത്താനാണ് തീരുമാനം. അതിനായി ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലേക്ക് ഇന്ന് യാത്രതിരിക്കും. കൂടിയ വിലയില്‍ വൈദ്യുതി വാങ്ങുമ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ സഹായം തേടി കെഎസ്ഇബി സംസ്ഥാന സര്‍ക്കാരിനെയും സമീപിച്ചിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.