മസ്‌കത്ത്: ഒമാൻ തീരത്ത് വാണിജ്യ കപ്പലായ എംടിഎൽ ഗയക്ക് നേരെയുണ്ടായ ആക്രമണത്തിൽ 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെ രക്ഷപ്പെടുത്തി. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. സംഭവത്തെ തുടർന്ന് ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയും തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒമാനി അധികൃതരുമായി ഏകോപനം നടത്തുകയും ചെയ്യുന്നുണ്ട്.
ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്തുന്നതിൽ ഒമാനി അധികൃതർ നൽകിയ പിന്തുണയ്ക്ക് വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. കാണാതായ ജീവനക്കാരനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പ്രദേശത്തെ സംഘർഷങ്ങൾ ഉടൻ ശമിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ബന്ധപ്പെട്ട കക്ഷികൾ ചർച്ചകളും നയതന്ത്ര നടപടികളും സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
Leave a Comment
Your comment will be visible after admin approval.