പിണറായി വിജയൻ, മുഹമ്മദ്‌ റിയാസ് തുടങ്ങിയവർക്കെതിരെയുള്ള സാമ്പത്തിക ക്രമക്കേടിൽ പ്രാഥമിക അന്വേഷണം ആരംഭിക്കാനൊരുങ്ങി ഇഡി

Global Indian Writer · September 14, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻ മന്ത്രി മുഹമ്മദ്‌ റിയാസ് തുടങ്ങിയവർക്കെതിരെയുള്ള സാമ്പത്തിക ക്രമക്കേടിൽ പ്രാഥമിക അന്വേഷണം ആരംഭിക്കാനൊരുങ്ങി ഇഡി. മാസപ്പടിയിൽ കേസെടുക്കാൻ സംസ്ഥാന പൊലീസിനോട് ആവശ്യപ്പെട്ട് കാത്തിരിക്കുന്നതിനിടെയാണ് ഇഡിയുടെ പുതിയ നീക്കം. പിണറായി വിജയൻ 3.28 കോടി രൂപ സിഎംആർഎല്ലിൽ നിന്നും വീണ വഴി കൈപ്പറ്റിയെന്നും റിയാസിനും സുഹൃത്തുക്കൾക്കും ഇതിൽ പങ്കുണ്ടെന്നുമാണ് ഇഡിയുടെ റിപ്പോർട്ടിലുള്ളത്.


വിഷയത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നേരത്തെ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ പൊലീസോ വിജിലൻസോ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വരെ കാത്തുനിൽക്കാതെ സ്വന്തം നിലയിൽ പ്രാഥമിക അന്വേഷണവുമായി മുന്നോട്ട് പോകാനാണ് ഇഡിയുടെ നീക്കം.

Share this story

Leave a Comment

Your comment will be visible after admin approval.