ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളർച്ച വേഗത കുറയ്ക്കണമെന്ന് കമലാ ഹാരിസ്

Global Indian Writer · September 15, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

വാഷിങ്ടൺ:വാഷിംഗ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയ്ക്കെതിരെ മുന്നറിയിപ്പുമായി മുൻ യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. സാങ്കേതികവിദ്യ മനുഷ്യന്റെ നിയന്ത്രണത്തിന് അതീതമായി മാറിയേക്കാമെന്ന് അവർ വ്യക്തമാക്കി.

വിപുലമായ AI സിസ്റ്റങ്ങൾ പരിശോധിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പുതിയൊരു ഫെഡറൽ ഏജൻസി രൂപീകരിക്കാൻ കോൺഗ്രസിനോട് ഹാരിസ് ആവശ്യപ്പെട്ടു.

ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളുമായി ചേർന്ന് AI സുരക്ഷയ്ക്കായി ആഗോള മാനദണ്ഡങ്ങളും അന്താരാഷ്ട്ര കരാറും നടപ്പിലാക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് അവർ അഭ്യർത്ഥിച്ചു.

ഏറ്റവും പുതിയ AI മോഡലുകളുടെ വികസനം മന്ദഗതിയിലാക്കണമെന്ന് ആന്ത്രാപിക് (Anthropic) സി.ഇ.ഒ ഡാരിയോ അമോഡി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഹാരിസിന്റെ പ്രതികരണം. ഓപ്പൺഎഐ മേധാവി സാം ആൾട്ട്മാൻ, ഇലോൺ മസ്ക് എന്നിവരും ഇതിനെ പിന്തുണച്ചിട്ടുണ്ട്.

AI സുരക്ഷാ ആശങ്കകളെ ‘വ്യാജപ്രചാരണം’ എന്ന് വിശേഷിപ്പിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വികസനം മന്ദഗതിയിലാക്കുന്നത് ചൈനയ്ക്ക് മേൽക്കോയ്മ നൽകുമെന്ന വാദവുമായി ഇതിനെ എതിർത്തു. വൈദ്യശാസ്ത്ര രംഗത്തെ നേട്ടങ്ങൾ കൈവിടാതെയുള്ള സുരക്ഷാ മുൻകരുതലുകളാണ് വേണ്ടതെന്ന് ഹാരിസ് കൂട്ടിച്ചേർത്തു.

Share this story

Leave a Comment

Your comment will be visible after admin approval.