സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു

Global Indian Writer · September 15, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം:സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു. മുതിർന്ന നേതാക്കളായ പി.ജയരാജന്‍, വി.ശിവന്‍കുട്ടി, എം.ബി രാജേഷ് എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തി. ജോണ്‍ ബ്രിട്ടാസും സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചു. കോഴിക്കോട് ചേര്‍ന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം.

അതേസമയം ടി.പി രാമകൃഷ്ണന്‍, തോമസ് ഐസക് എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. എം. വിജിന്‍, ആദർശ് എം. സജി എന്നിവരെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ജെയ്ക്ക് സി. തോമസ്, പി.എസ് സഞ്ജീവ് എന്നിവരും കമ്മറ്റിയിലുണ്ട്.


മൂന്ന് പുതിയ വനിതകളും സംസ്ഥാന കമ്മിറ്റിയിൽ ഇടംപിടിച്ചു. ഒ.എസ് അംബിക, എൻ. സുകന്യ, സുബൈദ ഇസഹാക്ക് എന്നിവരാണ് പുതിയ വനിതാ അംഗങ്ങൾ. നിലവില്‍ ഒമ്പത് പേരാണ് സംസ്ഥാന കമ്മിറ്റിയില്‍ പുതിയതായി ഇടംപിടിച്ചിരിക്കുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.