കല്‍പറ്റ: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽനിന്ന് എക്സൈസ് പരിശോധനയില്‍ 43 ലിറ്റർ വിദേശമദ്യം പിടികൂടി. ഏഴ് ലിറ്റർ വൈനും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ എക്സൈസ് നടപടി ആരംഭിച്ചു. മദ്യത്തിന്റെ ഉറവിടവും വീട്ടിൽ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.
ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസിൽ ഇന്ന് ആൻ്റോ അഗസ്റ്റിനുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിൻ്റെ ഭാഗമായാണ് എക്സൈസ് വയനാട്ടിലെ വീട്ടില്‍ പരിശോധന നടത്തിയത്.
Leave a Comment
Your comment will be visible after admin approval.