കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും പ്രമുഖ മാധ്യമപ്രവര്‍ത്തക നിധി റാസ്ദാനും വിവാഹിതരായി

Global Indian Writer · October 31, 2026 · 1 min read · 0 Comments · 0 Shares

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും പ്രമുഖ മാധ്യമപ്രവര്‍ത്തക നിധി റാസ്ദാനും വിവാഹിതരായി. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇരുവരും തങ്ങളുടെ വിവാഹവിവരം പുറത്തുവിട്ടത്.

‘ഒരു പുതിയ യാത്ര ഇന്നലെ ആരംഭിച്ചു’ എന്ന് റിങ് ഇമോജിയോട് കൂടി നിധിയെ ടാഗ് ചെയ്തുകൊണ്ട് ഉമര്‍ അബ്ദുല്ല എക്സില്‍ കുറിച്ചു. ഇരുവരുടെയും വിവാഹ വസ്ത്രങ്ങളിലുള്ള ചിത്രങ്ങളും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ‘ഇത് കഴിഞ്ഞു ബ്രോ’ എന്ന് മറുപടി പോസ്റ്റിലൂടെ നിധി റാസ്ദാനും പ്രതികരിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.