യുഎഇയിലെ ഏഴ് എമിറേറ്റുകളിലെയും ടൂറിസം കേന്ദ്രങ്ങൾ ചുറ്റിക്കാണാൻ പുതിയ ഏകീകൃത ടൂറിസം പദ്ധതി

Global Indian Writer · September 18, 2026 · 1 min read · 0 Comments · 0 Shares

ദുബൈ: യുഎഇയിലെ ഏഴ് എമിറേറ്റുകളിലെയും ടൂറിസം കേന്ദ്രങ്ങൾ ചുറ്റിക്കാണാൻ പുതിയ ഏകീകൃത ടൂറിസം പദ്ധതിയുമായി സാമ്പത്തിക, ടൂറിസം മന്ത്രാലയം. ‘വിസിറ്റ് യുഎഇ’ എന്ന ദേശീയ പ്ലാറ്റ്ഫോമിലൂടെ 14 ദിവസം വരെ നീളുന്ന യാത്രകൾ ആസൂത്രണം ചെയ്യാനും ബുക്ക് ചെയ്യാനും സഹായിക്കുന്ന ‘യുഎഇ ഗ്രാന്റ് ടൂർ’ പദ്ധതിയാണ് പ്രഖ്യാപിച്ചത്. റോക്കറ്റ് ഇന്റർനാഷണലുമായി സഹകരിച്ചാണ് മന്ത്രാലയം ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്.

ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (ATM 2026) യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മ‍‍‍‍ർറിയുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. സഞ്ചാരികൾക്ക് ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ തന്നെ താമസസൗകര്യങ്ങൾ, സന്ദർശന കേന്ദ്രങ്ങൾ, യാത്രാ സൗകര്യങ്ങൾ എന്നിവ കണ്ടെത്താനും മുൻകൂട്ടി ബുക്ക് ചെയ്യാനും ഇത് വഴിയൊരുക്കുന്നു.

രാജ്യത്തെ പ്രശസ്തമായ ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ കാമ്പയിൻ ഇത്തവണ ആദ്യമായി അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. 2020-ൽ ആരംഭിച്ച ഈ പദ്ധതി ഇതുവരെ യുഎഇ താമസക്കാർക്ക് മാത്രമായിരുന്നു. ശൈത്യകാലത്ത് അന്താരാഷ്ട്ര സഞ്ചാരികളെ രാജ്യത്തേക്ക് കൂടുതൽ ആകർഷിക്കാനും അവരുടെ താമസം ദീർഘിപ്പിക്കാനും പുതിയ നീക്കം സഹായിക്കും.

Share this story

Leave a Comment

Your comment will be visible after admin approval.