കൽപ്പറ്റ: വീട്ടിൽ നിന്ന് വൻതോതിൽ വിദേശമദ്യവും ഇന്ത്യൻ നിർമ്മിത മദ്യവും പിടികൂടിയ കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ആന്റോയെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരുന്നത്. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങൾ പൂർത്തിയായ ശേഷം കോടതി ഇന്ന് തന്നെ വിധി പ്രസ്താവിക്കുമെന്നാണ് സൂചന. അതേസമയം, കേസിൽ ആന്റോ അഗസ്റ്റിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് കോടതിയിൽ സമർപ്പിക്കും.
Leave a Comment
Your comment will be visible after admin approval.