കലാലയ രാഷ്ട്രീയം വിലക്കുമെന്ന ഉള്ളടക്കമുള്ള കേരള സർവകലാശാലയുടെ കരട് മാർഗരേഖ വിവാദത്തിൽ

Global Indian Writer · September 20, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: കലാലയ രാഷ്ട്രീയം വിലക്കുമെന്ന ഉള്ളടക്കമുള്ള കേരള സർവകലാശാലയുടെ കരട് മാർഗരേഖ വിവാദത്തിൽ. നീക്കത്തിനെതിരെ ശക്തമായ എതിർപ്പുമായി രാഷ്ട്രീയഭേദമന്യേ സംഘടനകൾ രംഗത്ത് വന്നതോടെ പുറത്തുവന്നത് ഉദ്യോഗസ്ഥർ തയ്യാറാക്കിയ കരട് മാർഗരേഖ മാത്രമെന്നാണ് സിൻഡിക്കേറ്റ് നൽകുന്ന വിശദീകരണം.

രാഷ്ട്രീയ പ്രവർത്തനങ്ങൾ, കൊടിനാട്ടൽ മുദ്രാവാക്യങ്ങൾ, സമരം,റാലി,ധർണ്ണ, സോഷ്യൽ മീഡിയ പ്രചാരണങ്ങൾ തുടങ്ങിയവയൊന്നും ക്യാമ്പസുകളിൽ പാടില്ലെന്നാണ് മാർഗരേഖയിൽ വ്യക്തമാക്കുന്നത്. ‘ഒരു വിദ്യാർഥിയും ക്യാമ്പസിനുള്ളിൽ സംഘടനയുടെ ഭാഗമാകാൻ പാടില്ല ‘,ക്യാമ്പസിനുള്ളിൽ രാഷ്ട്രീയപാർട്ടികളുടെ കൊടി ബാനർ, ചിഹ്നങ്ങൾ എന്നിവ പാടില്ല ‘,പരാതി ലഭിച്ചാൽ പിഴ അടയ്ക്കുക ട്രാൻസ്ഫർ ക്യാമ്പസിൽ നിന്നും പുറത്താക്കൽ വരെ ശിക്ഷ ഉണ്ടാകും.കേരളം സർവകലാശാലയ്ക്ക് കീഴിലുള്ള എല്ലാ ക്യാമ്പസുകളിലും ഈ നിർദേശങ്ങൾ ബാധകമായിരിക്കും.

Share this story

Leave a Comment

Your comment will be visible after admin approval.