ഡാളസ് സെന്റ് പോൾസ് ചർച്ചിന്റെ പിക്നിക് ഉല്ലാസത്തിന്റെയും വിനോദത്തിന്റെയും ആഘോഷമാക്കി മാറ്റി

Global Indian Writer · September 21, 2026 · 1 min read · 0 Comments · 0 Shares

എബി മക്കപ്പുഴ

ഡാളസ്: സെന്റ് പോൾസ് മാർത്തോമാ ചർച്ചിന്റെ 2026 പിക്നിക് പ്രോഗ്രാം ഉല്ലാസത്തിന്റെയും വിനോദത്തിന്റെയും അതിലുപരി ആലിമീക ഉണർവിന്റേയും അവസരമായി മാറി.
പൊള്ളുന്ന ചൂടിൽ 200 പരം ആൾക്കാർ വളരെ ആവേശത്തോടുകൂടിയാണ് പിക്നിക്കിൽ എത്തിയത്.ഇടവക വികാരി റെജിൻ രാജു, സെക്രട്ടറി സോജി സ്കറിയ, ഫിൽ മാത്യു, രാജു ചാക്കൊ, റിപ്‌സൺ തുടങ്ങിയ ഇടവക ഭാരവാഹികൾ പിക്നിക് ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിച്ചു. ഉഷ്ണധിക്യത്തെ അതി ജീവിക്കുവാൻ വേണ്ട ക്രമീകരങ്ങൾ നടത്തിയിരുന്നു.
കുട്ടികൾക്കുവേണ്ടയും യുവജങ്ങൾക്കുവേണ്ടിയും മുതിർന്നവർക്കുവേണ്ടിയുമുള്ള വിവിധ കലാപരിപാടികൾ നടത്തി.

കലാപരിപാടികൾക്ക് ശേഷം പുരുഷൻമാരുടെയും സ്ത്രീകളുടെയൂം വടംവലി മത്സരം ഒരുക്കിയിരുന്നു. രാവിലെ മുതൽ വളരെ രുചിപ്രദമായ ഭക്ഷണ പാനീയങ്ങൾ ക്രമീകരിച്ചിരുന്നു.
രാവിലെ 8 മണിക്ക് റെവ രേജിന് രാജുവിന്റെ പ്രാരംഭ പ്രാത്ഥനയോടു കൂടി തുടങ്ങിയ പിക്നിക് പ്രോഗ്രാം 3 മണിയോടുകൂടി അവസാനിച്ചു .

Share this story

Leave a Comment

Your comment will be visible after admin approval.