കൊച്ചി: നഴ്സിംഗ് ട്രെയിനികള്‍ക്കും നഴ്സുമാര്‍ക്കും ജര്‍മനിയിലേക്ക് അവസരമൊരുക്കി കൊച്ചി വെസ്റ്റേണ്‍ യൂറോപ്യന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ട്. 35 വയസില്‍ താഴെയുള്ള ബിഎസ്സി, ജനറല്‍ നഴ്സുമാര്‍ക്കും ഫ്രഷേഴ്സിനും അപേക്ഷിക്കാം.
2021 വരെ നഴ്സുമാര്‍ ജര്‍മ്മനിയിലേക്ക് മൈഗ്രേറ്റ് ചെയ്യുമ്പോള്‍ ഭാഷാപഠനത്തിനും പരീക്ഷാഫീസിനും തിരിച്ചറിയല്‍ നടപടികള്‍ക്കും യാത്രാചിലവിനും മറ്റും ഭീമമായ തുക മുടക്കേണ്ടിയിരുന്നു. എന്നാല്‍ 2022 മുതല്‍ ജര്‍മനിയിലെ ജര്‍മന്‍ ഇന്ത്യന്‍ നഴ്സിംഗ് അസോസിയേഷനും വെസ്റ്റേണ്‍ യൂറോപ്യന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ടും, ജര്‍മനിയിലുള്ള ആശുപത്രികളുമായി സഹകരിച്ച് നേരിട്ടുള്ള ഇന്റര്‍വ്യൂവില്‍ തെരഞ്ഞെടുക്കപ്പെട്ട നഴ്സുമാര്‍ക്ക് ഭാഷാ പഠനം മുതല്‍ വിസ വിമാന യാത്രാ ചെലവുകള്‍ ഉള്‍പ്പെടുന്ന ഏഴു ലക്ഷം രൂപയുടെ പാക്കേജ് ഒരുക്കിയിട്ടുണ്ട്.
സമഗ്രമായ രീതിയില്‍ ഭാഷ പഠിക്കാനുള്ള കോഴ്സ്, പരീക്ഷാ ഫീസ്, താമസവും ഭക്ഷണവും, മറ്റു നടപടിക്രമങ്ങള്‍, കൂടാതെ യാത്രാ ചെലവുകള്‍, പഠന സമയത്ത് ഭാഷാ പ്രാവീണ്യം നേടുന്നതിനായി പ്രതിമാസം 100 യൂറോയുടെ സ്റ്റൈപെന്‍ഡ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നേരിട്ടുള്ള അഭിമുഖത്തിനും കൗണ്‍സിലിംഗിനും ശനിയാഴ്ചകളില്‍ ഉച്ചയ്ക്ക് 12.3നും രണ്ടിനുമിടയില്‍ സൗകര്യം ഉണ്ടായിരിക്കും.
മാര്‍ച്ച് ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് ഇന്റര്‍വ്യു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9037464029 , 8086880388. E-mail: info@novah cp.com. Website: www.novahcp.com.