Tuesday, September 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകരിപ്പൂർ​ വിമാനത്താവളത്തിൽ വിമാന സർവീസുകൾക്ക് ഇന്നു മുതൽ നിയന്ത്രണം

കരിപ്പൂർ​ വിമാനത്താവളത്തിൽ വിമാന സർവീസുകൾക്ക് ഇന്നു മുതൽ നിയന്ത്രണം

മലപ്പുറം: കരിപ്പൂർ​ വിമാനത്താവളത്തിൽ വിമാന സർവീസുകൾക്ക് നിയന്ത്രണം. ഇന്ന് തുടങ്ങുന്ന റൺവേ റീകാർപറ്റിങ്​ പ്രവൃത്തിയുടെ ഭാഗമായി വിമാന സർവീസുകൾ പുനക്രമീകരിച്ചു. റീകാർപറ്റിങ്ങിനായി ആറ്​ മാസത്തേക്കാണ് ​ റൺവേ പകൽ സമയങ്ങളിൽ അടച്ചിടുക. ​ നിലവിൽ ഓരോ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ മാത്രമാണ്​ ഈ സമയത്തുളളത്​. ആഴ്ചയിൽ ആറ്​ ദിവസമുളള എയർ ഇന്ത്യ ഡൽഹി സർവീസിന്‍റെ സമയം ​ മാറ്റി​. പുതിയ സമയക്രമമനുസരിച്ചാണ് ഡൽഹിയിലേക്കുള്ള സർവീസ്. ശനി, തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 9.30നും വെളളി, ഞായർ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 8.55നുമാണ്​ വിമാനം പുറപ്പെടുന്നത്.

സലാലയിലേക്കുള്ള സലാം എയറിന്‍റെ സർവീസ് സമയം മാറ്റി​. ജനുവരി 17 മുതൽ 8.55ന്​ വിമാനം കരിപ്പൂരിൽ നിന്ന് പുറപ്പെടും. ചൊവ്വ, ശനി ദിവസങ്ങളിലാണ്​ സർവീസ്. റൺവേ റീ കാർപറ്റിങ്ങിനൊപ്പം റൺവേയിൽ സെന്റർ ലൈൻ ലൈറ്റിംഗ് സംവിധാനവും പുതുതായി സ്ഥാപിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments