തൃശൂര്‍: തൃശൂരിലെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മാസപ്പടി നൽകില്ലെന്ന് ബാർ ഉടമകളുടെ ഇരിങ്ങാലക്കുട, തൃശൂർ മേഖലയോഗങ്ങൾ തീരുമാനിച്ചു. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ തൃശൂർ ജില്ലാ യോഗത്തിലാണ് തീരുമാനം. ആരെങ്കിലും മാസപ്പടി ചോദിച്ചാൽ പരാതി നൽകുമെന്നും യോഗം തീരുമാനമെടുത്തു.
2017 ൽ തന്നെ സംഘടന എടുത്ത തീരുമാനം ഒന്നു കൂടി ആവർത്തിച്ചുറപ്പിക്കുകയായിരുന്നെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി പത്മദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജില്ലയിലെ ചില ഉദ്യോഗസ്ഥർ കൈക്കൂലി ചോദിക്കുന്നതായി പരാതി ഉയർന്നിരുന്നു. ചിലർ നൽകുന്നുണ്ടല്ലോ എന്ന് പറഞ്ഞാണ് സമീപിച്ചത്. ഈ സാഹചര്യത്തിലാണ് തീരുമാനം യോഗം വീണ്ടും ആവർത്തിച്ചുറപ്പിച്ചതെന്നും പത്മദാസ് പറഞ്ഞു.
Its like you read my mind! You appear to know a lot about this, like you wrote the book in it
or something. I think that you could do with some pics to drive the message home a little bit, but other
than that, this is great blog. An excellent read. I’ll certainly be back. http://soho.dothome.kr/info/5400048