തിരുവനന്തപുരം : ഇന്ത്യ–ശ്രീലങ്ക മൂന്നാം ഏകദിനം നടന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ടിക്കറ്റ് നിരക്കിനെക്കുറിച്ചുള്ള കായികമന്ത്രി വി.അബ്ദുറഹിമാന്റെ പ്രസ്താവനയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ‘കായികമന്ത്രി മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്’ എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
‘‘പട്ടിണി കിടക്കുന്നവർ കളി കാണാൻ വരേണ്ടെന്ന് കായികമന്ത്രി. കളി നടന്നത് ഒഴിഞ്ഞ ഗാലറിക്ക് മുന്നിൽ. ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്’’– സതീശൻ പറഞ്ഞു.