വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സ​മ​രം തു​ട​രു​ന്ന ഒ​ഡി​ഷ​യി​ലെ​യും മ​ഹാ​രാ​ഷ്ട്ര​യി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി സി.​ജെ.​പി

Global Indian Writer · September 21, 2026 · 1 min read · 0 Comments · 0 Shares

ഭു​വ​നേ​ശ്വ​ർ: വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സ​മ​രം തു​ട​രു​ന്ന ഒ​ഡി​ഷ​യി​ലെ​യും മ​ഹാ​രാ​ഷ്ട്ര​യി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി സി.​ജെ.​പി. സ്കൂ​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലെ പി​ഴ​വു​ക​ളി​ൽ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഒ​ഡി​ഷ​യി​ൽ ന​വ​നി​ർ​മാ​ൺ യു​വ ഛാത്ര ​സം​ഘ​ത​ൻ (എ​ൻ.​വൈ.​സി.​എ​സ്) ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ​ത്തി​നും, കോ​ഴ്‌​സു​ക​ൾ മാ​റ്റി​യ​തി​ലും പി​എ​ച്ച്.​ഡി പ്ര​വേ​ശ​നം നി​ർ​ത്തി​വെ​ച്ച​തി​ലും പ്ര​തി​ഷേ​ധി​ച്ച് മ​ഹാ​ത്മാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര ഹി​ന്ദി സ​ർ​വ​ക​ലാ​ശാ​ല (എം.​ജി.​എ​ച്ച്.​വി.) വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ര​ത്തി​നു​മാ​ണ് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തോ​ടെ വി​ദ്യാ​ർ​ഥി സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.


ഒ​ഡി​ഷ​യി​ൽ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലെ പി​ഴ​വു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി സ്കൂ​ൾ-​മാ​സ് എ​ജു​ക്കേ​ഷ​ൻ മ​ന്ത്രി നി​ത്യാ​ന​ന്ദ ഗോ​ണ്ടി​ന്റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് എ​ൻ.​വൈ.​സി.​എ​സ് സ​ത്യ​ഗ്ര​ഹം ന​ട​ത്തു​ന്ന​ത്. സി.​ജെ.​പി​യു​ടെ ‘സ്കൂ​ൾ ഠീ​ക് ക​രോ’ പ്ര​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യെ​ത്തി​യ കോ-​ക​ൺ​വീ​ന​ർ സൗ​ര​വ് ദാ​സാ​ണ് പി​ന്തു​ണ അ​റി​യി​ച്ച​ത്. പാ​ഠ​പു​സ്ത​ക അ​ച്ച​ടി​ക്കാ​യി സ​ർ​ക്കാ​ർ 380 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചി​ട്ടും നി​ര​വ​ധി പി​ഴ​വു​ക​ൾ ക​ണ്ടെ​ത്തി​യെ​ന്നും ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Share this story

Leave a Comment

Your comment will be visible after admin approval.