ഹൂസ്റ്റണ്‍: സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ സീനിയേഴ്സിനായി പിക്നിക്ക് സംഘടിപ്പിച്ചു. സെപ്റ്റംബര്‍ 17-ാം തീയതി വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെ മിസൗറി സിറ്റിയിലെ കിറ്റി ഹോളോ പാര്‍ക്ക് പവലിയനില്‍ നടന്ന പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ നിരവധി പേര് പങ്കെടുത്തു.
അമ്മിണി തോമസ് സ്വാഗതം ആശംസിച്ചു. മറിയാമ്മ തോമസ് ഹ്രസ്വമായ സന്ദേശവും പാരഡി ഗാനവും ആലപിച്ചു. പിന്നീട് കസേരകളി, നാരങ്ങാ ഓട്ട മത്സരം, സ്പീഡ് വോക്ക്, റാഫിള്‍ എന്നിവയും ഉണ്ടായിരുന്നു. ജേക്കബ് ജോണ്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. ഭക്ഷണത്തോടും ആശീര്‍വാദത്തോടും കൂടി പിക്നിക്ക് സമാപിച്ചു.
ഇടവക വൈസ് പ്രസിഡന്റ്, സെക്രട്ടറി, കമ്മിറ്റി അംഗങ്ങള്‍, വോളണ്ടീയര്‍മാര്‍ എന്നിവര്‍ സേവനം അനുഷ്ഠിച്ചു. വികാരി ഫാ. ഐസക് ബി. പ്രകാശ് അരൂപ്പാല കോര്‍എപ്പിസ്കോപ്പ, തേജി അച്ചന് തുടങ്ങിയവരും പങ്കെടുത്തു.
Leave a Comment
Your comment will be visible after admin approval.