റിയാദ്: സൗദി അറേബ്യയിലെ മക്കയിലും തായിഫിലും അടിയന്തര ജാഗ്രതാ നിർദേശം നൽകി മിനിറ്റുകൾക്കകം ജിദ്ദ, തബൂക്ക്, യാൻബു തുടങ്ങിയ നഗരങ്ങളിലെ നിവാസികൾക്കും സുരക്ഷാ മുന്നറിയിപ്പുകൾ നൽകി.
ഹൂതി സംഘർഷസാധ്യത കണക്കിലെടുത്താണ് സിവിൽ ഡിഫൻസ് അതോറിറ്റി ദേശീയ അടിയന്തര മുന്നറിയിപ്പ് പ്ലാറ്റ്ഫോം വഴി സന്ദേശങ്ങൾ അയച്ചത്. ജനങ്ങളോട് കെട്ടിടങ്ങൾക്കുള്ളിൽ തന്നെ തുടരാനും, ജാലകങ്ങളിൽ നിന്നും തുറസായ സ്ഥലങ്ങളിൽ നിന്നും മാറി സുരക്ഷിത താവളങ്ങൾ തേടാനും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.