റിയാദ് : ഹൂതികൾ സൗദി അറേബ്യയിലെ പ്രമുഖ നഗരങ്ങളെ ലക്ഷ്യമിട്ട് തൊടുത്തുവിട്ട ആറ് ബാലിസ്റ്റിക് മിസൈലുകൾ സൗദി സഖ്യസേന ആകാശത്ത് വച്ച് തകർത്തു. സൗദിയിലെ പ്രമുഖ നഗരങ്ങളായ തായിഫ്, യാൻബു എന്നിവയെ ലക്ഷ്യമാക്കിയാണ് ഇറാൻ അനുകൂല ഹൂതി ഭീകരർ മാരക മിസൈലുകൾ തൊടുത്തത്. സഖ്യസേനയുടെ അടിയന്തര വ്യോമപ്രതിരോധ ഇടപെടലിലൂടെ വലിയൊരു ദുരന്തമാണ് ഒഴിവായത്.
തുടർച്ചയായുണ്ടാകുന്ന വ്യോമാക്രമണങ്ങളോട് സൗദി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഭീകര സംഘടനയായ ഹൂതിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം സൈനിക നീക്കങ്ങളെ രാജ്യം അതീവ ശക്തമായിത്തന്നെ നേരിടുമെന്ന് സൗദി സഖ്യസേന വക്താവ് തുർക്കി അൽ മാലികി എക്സിൽ കുറിച്ചു. പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ സൈനിക സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സൗദിക്ക് നേരെ ഹൂതികൾ നടത്തുന്ന തുടർച്ചയായ മിസൈൽ-ഡ്രോൺ വിക്ഷേപണങ്ങൾ ഗൾഫ് മേഖലയെ വീണ്ടും കടുത്ത യുദ്ധഭീതിയിലാഴ്ത്തുകയാണ്.
Leave a Comment
Your comment will be visible after admin approval.