ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ (UN General Assembly) അഭിസംബോധന ചെയ്യാനെത്തിയ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്തിന് മുന്നിൽ വൻ പ്രതിഷേധം. ഹോളിവുഡ് താരങ്ങളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ നിരവധി പേരെ ന്യൂയോർക്ക് പൊലീസ് അറസ്റ്റ് ചെയ്തു.
ഓസ്കർ പുരസ്കാര ജേതാവായ നടി സൂസൻ സറാൻഡൻ, എംമി അവാർഡ് ജേതാവ് ഹന്ന ഐൻബൈൻഡർ, ഡെമോക്രാറ്റിക് കോൺഗ്രഷണൽ സ്ഥാനാർഥി ദാരിയലിസ അവില ഷെവലിയർ, ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗം ചി ഒസ്സെ തുടങ്ങിയ പ്രമുഖരാണ് അറസ്റ്റിലായത്. ഫലസ്തീൻ ജനതക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ‘ജൂയിഷ് വോയിസ് ഫോർ പീസ്’ (Jewish Voice for Peace) എന്ന ജൂത ആക്ടിവിസ്റ്റ് സംഘടനയുടെ നേതൃത്വത്തിലാണ് ഉപരോധ സമരം സംഘടിപ്പിച്ചത്.
Leave a Comment
Your comment will be visible after admin approval.