കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വദേശിവൽക്കരണ നടപടികൾ തുടരുമ്പോഴും 2023–24 അധ്യയന വർഷത്തേക്ക് വിദേശ അധ്യാപകരുടെ അപേക്ഷ ക്ഷണിച്ചു. വിദേശികളെ വിവാഹം കഴിച്ച സ്വദേശി വനിതകളുടെ മക്കൾക്കും കുവൈത്തിലെ പൊതു, സ്വകാര്യ സർവകലാശാലകളിൽനിന്ന് ബിരുദം നേടിയ വിദേശികൾക്കും അപേക്ഷിക്കാം.
ഇംഗ്ലിഷ്, ഫ്രഞ്ച്, മാത്‌സ്, സയൻസ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ജിയോളജി, ഫിലോസഫി, അറബിക്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉയർന്ന യോഗ്യതയുള്ള വിദേശ അധ്യാപകരെ നിയമിക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് കുവൈത്ത് സിവിൽ സർവീസ് കമ്മിഷൻ അനുമതി നൽകുകയായിരുന്നു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അറബിക് അധ്യാപക തസ്തികകളും ഇതര വനിതാ അധ്യാപക തസ്തികകളും കുവൈത്തി വനിതകളുടെ വിദേശികളായ മക്കൾക്കു മാത്രമായി സംവരണം ചെയ്തിട്ടുണ്ട്.