Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകണ്ണൂർ പോലീസ് ഡംബിങ് യാർഡിൽ വൻ തീപിടിത്തം

കണ്ണൂർ പോലീസ് ഡംബിങ് യാർഡിൽ വൻ തീപിടിത്തം

കണ്ണൂർ: പോലീസ് ഡംബിങ് യാർഡിൽ വൻ തീപിടിത്തം. കണ്ണൂർ കുറുമാത്തൂർ വെള്ളാരം പാറയിലെ പോലീസ് ഡംബിങ് യാർഡിലാണ് വലിയ തോതിൽ തീപിടിത്തമുണ്ടായത്. അനവധി വാഹനങ്ങൾ കത്തി നശിച്ചു.

വിവിധ കേസുകളിൽ ഉൾപ്പെട്ട് പിടികൂടിയ വാഹനങ്ങളാണ് ഡംബിങ് യാർഡിൽ ഉള്ളത്. തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തളിപ്പറമ്പ് ശ്രീകണ്ഠാപുരം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ഇതിന് മുമ്പും ഡംബിങ് യാർഡിൽ തീപിടിത്തമുണ്ടായിട്ടുണ്ട്. രാവിലെ 11.30-യോടയാണ് തീ പടർന്നത്. കാട് മൂടിയ കുന്നിൽ പ്രദേശമാണിത്. സംഭവം അറിഞ്ഞയുടനെ പ്രദേശത്ത് ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥർ എത്തിയെങ്കിലും തീ വലിയ തോതിൽ ആളിപടർന്നിരുന്നു.


RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments