മാധ്യമങ്ങളോടു മുഖ്യമന്ത്രി പ്രതികരിക്കുന്നുണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ്

Global Indian Writer · September 29, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം : മാധ്യമങ്ങളോടു മുഖ്യമന്ത്രി പ്രതികരിക്കുന്നുണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ്. മുഖ്യമന്ത്രി വി.ഡി.സതീശൻ എത്തുന്നിടത്തെല്ലാം വാർത്താചാനലുകൾ പ്രതികരണത്തിനായി സമീപിക്കുന്ന സാഹചര്യത്തിലാണിത്. എല്ലാ ബുധനാഴ്ചയും മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. ഇതിനുപുറമേ, അടിയന്തരഘട്ടങ്ങളിൽ മുൻകൂട്ടി അറിയിച്ചും പ്രതികരണങ്ങൾ നൽകും. മുഖ്യമന്ത്രി പോകുന്നിടത്തെല്ലാം ചാനൽ പ്രവർത്തകർ എത്തുകയും അദ്ദേഹം പ്രതികരിക്കാത്തത് വാർത്തയാക്കുകയും ചെയ്യുന്ന രീതി ഏതാനും ദിവസങ്ങളായി വർധിച്ചെന്നാണ് ഓഫിസിന്റെ വിലയിരുത്തൽ.

Share this story

Leave a Comment

Your comment will be visible after admin approval.