തിരുവനന്തപുരം: കോര്പ്പറേഷന് കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നുള്ള രാജി വിശദീകരണത്തിലും ബിജെപി നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ആര് ശ്രീലേഖ. ഡിജിപി പണി ചെയ്യുന്ന ആളോട് കോണ്‍സ്റ്റബിളിന്റെ പണി ചെയ്യാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് ആര് ശ്രീലേഖ. എന്തു ചെയ്താലും ചിലര്‍ വിമര്‍ശന പോസ്റ്റ് എഴുതുന്നു. വിഷമം തോന്നിയപ്പോഴാണ് മേയര്‍ക്ക് രാജി സന്ദേശം അയച്ചതെന്നുമാണ് വിശദീകരണം.
‘ശ്രീലേഖ ബിജെപിയില്‍ നിന്നും രാജിവെച്ചിട്ടില്ല. ബിജെപിയുടെ അഭിമാനമുള്ള അംഗമായി ആജീവനാന്തം തുടരും. ഞാനൊരു മോദി ഭക്തയാണ്. മോദിജി എന്നുപറഞ്ഞാല്‍ എനിക്കിപ്പോഴും ആരാധനാമൂര്‍ത്തിയാണ്. അതുകൊണ്ട് ഒരിക്കലും പാര്‍ട്ടി വിട്ട് പോകില്ല’, ശ്രീലേഖ പറഞ്ഞു. ശ്രീലേഖ ബിജെപിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകയായി ജീവാന്ത്യം വരെ തുടരും. ഉറപ്പ് എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Leave a Comment
Your comment will be visible after admin approval.