കൊച്ചി: വനിതാപ്രവർത്തകയോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥനെതിരേ നടപടി ആവശ്യപ്പെട്ട് കളമശേരി പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം.
പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി. മൂന്നുതവണ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. നിരവധിപ്രവർത്തകർക്ക് പരിക്കേറ്റു. അതേസമയം, പോലീസ് നടപടിയിൽ പ്രതിഷേധം ശക്തമാകുകയാണ്.
കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പ്രവർത്തകരെ പോലീസ് ക്രൂരമായി മർദിച്ചെന്ന് ഷാഫി ആരോപിച്ചു.
ടി.ജെ. വിനോദും ഉമ തോമസും ഉൾപ്പെടെയുള്ള കോൺഗ്രസ് എംഎൽഎമാർ സ്ഥലത്ത് എത്തിയിട്ടുണ്ട്.