Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബിജുവിനെ കണ്ടെത്തിയത് മൊസാദ് ; ഒളിവിൽ കഴിഞ്ഞത് മലയാളികൾ ധാരാളമുള്ള ഗ്രാമത്തിൽ :

ബിജുവിനെ കണ്ടെത്തിയത് മൊസാദ് ; ഒളിവിൽ കഴിഞ്ഞത് മലയാളികൾ ധാരാളമുള്ള ഗ്രാമത്തിൽ :

തിരുവനന്തപുരം : ഇസ്രായേലിലെ കൃഷി രീതി പഠിക്കാൻ അയച്ച സംഘത്തിൽ നിന്നും കാണാതായ ബിജു കുര്യനെ കണ്ടെത്തിയത് ഇസ്രയേൽ രഹസ്യാന്വേഷണ ഏജന്‍സി മൊസാദ് . ഇസ്രയേലിലെ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി നവീന്‍ റാണ കൃഷ്ണയെ ഇന്റര്‍പോള്‍ അറിയിച്ചതാണ് ഇക്കാര്യം .

ബിജുവിനെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. നാളെ പുലര്‍ച്ചെയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തും . ഇയാളെ കണ്ടെത്തിയ കാര്യം ഇസ്രായേൽ പോലീസ് ഇന്റർപോളിനെ അറിയിക്കുകയായിരുന്നു. ഇന്റർപോൾ ഈ വിവരം പിന്നീട് ടെൽ അവീവിലെ ഇന്ത്യൻ എംബസിക്കും കൈമാറി.

മലയാളികൾ ധാരാളമായുള്ള ഒരു ഗ്രാമത്തിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞതെന്നാണ് വിവരം. ബിജുവിനു സഹായിക്കുന്നത് ഗുണകരമായിരിക്കില്ലെന്നു മലയാളികള്‍ക്ക് അവിടുത്തെ ഇന്ത്യന്‍ എംബസി നല്‍കിയ സന്ദേശവും ബിജുവിന് തിരിച്ചടിയായി. ബിജുവിനെ കണ്ടെത്തിയ കാര്യം സഹോദരന്‍ ബെന്നി കൃഷി മന്ത്രി പി. പ്രസാദിനെ വിളിച്ചറിയിക്കുകയായിരുന്നു

ടെൽ അവീവിന് സമീപത്തുള്ള ഹെർസ്ലിയ നഗരത്തിൽ വച്ചാണ് ബിജു കുര്യൻ ബി.അശോക് ഐഎഎസ് നയിച്ച സംഘത്തിൽ നിന്നും മുങ്ങിയത്. ഇയാൾക്കായി രാത്രിയും പകലും കാത്തിരുന്ന ശേഷം അശോകും സംഘവും ഹെർസ്ലിയ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇന്ത്യൻ എംബസ്സിയിലും ഇസ്രയേൽ അധികൃതർക്കും ഇതു സംബന്ധിച്ച് വിവരം കൈമാറുകയും ചെയ്തു.

നാട്ടിലേക്ക് തിരിച്ചു വരികയാണെന്ന് ബിജു കുര്യൻ സഹോദരൻ ബെന്നിയെ ഫോണിൽ വിളിച്ച് അറിയിച്ചു എന്നാണ് കുടുംബം നൽകുന്ന വിവരം. ബിജു ഇസ്രയേലിൽ വച്ച് മുങ്ങിയതല്ലെന്നും പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നുവെന്നുമാണ് ബന്ധുക്കളുടെ അവകാശ വാദം. എമിഗ്രേഷൻ നടപടികൾ കഴിഞ്ഞ ശേഷമാണ് ബിജു വിളിച്ചതെന്ന് സഹോദരൻ പറയുന്നു.ഇയാളുടെ മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ കേസെടുത്ത് അറസ്റ്റ് ചെയ്യാൻ സാധ്യതയില്ല. വിസാ കാലാവധി കഴിയും മുൻപെ തിരികെ പോയതിനാൽ ബിജുവിനെതിരെ ഇസ്രായേൽ സർക്കാർ നടപടിയെടുക്കില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments