മൈദുഗുരി: വിമതരെ ലക്ഷ്യമിട്ടുള്ള നൈജീരിയൻ വ്യോമസേനയുടെ ബോംബുകൾ ലക്ഷ്യംതെറ്റി ആൾത്തിരക്കുള്ള മാർക്കറ്റിൽ പതിച്ചതിനെ തുടർന്ന് കുട്ടികളുൾപ്പെടെ നൂറിലധികം സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു ദശാബ്ദത്തിലേറെയായുള്ള സംഘർഷത്തിന്റെ പ്രഭവകേന്ദ്രമായി കരുതപ്പെടുന്ന ബോർണോയുടെ അതിർത്തിക്കടുത്തുള്ള യോബെയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഈ വലിയ മാർക്കറ്റ് ബോക്കോ ഹറാം തീവ്രവാദികൾ ഭക്ഷ്യസാധനങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നതായി കരുതപ്പെടുന്നു.



