റിയാദ്: ബുധനാഴ്ച രാവിലെ സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ഫ്ലൈ ദുബൈ വിമാനത്തിലെ പൈലറ്റ് ഇന്ത്യക്കാരൻ എന്ന് സ്ഥിരീകരണം. ഇന്ത്യക്കാരനായ പൈലറ്റ് സ്മിത് മച്ചാർ തബൂക്കിലെ ആശുപത്രിയിൽ സുഖം പ്രാപിക്കുന്നതായി സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
സൗദി അധികൃതരുമായി ചേർന്ന് ആവശ്യമായതെല്ലാം ഒരുക്കുന്നതായും എംബസി വൃത്തങ്ങൾ വ്യക്തമാക്കി. പൈലറ്റ് ഇന്ത്യക്കാരൻ ആണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും രാത്രി വൈകിയാണ് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചത്.
അതിനിടെ, ഇസ്രായേലിലേക്കുള്ള സർവീസ് ഫ്ലൈദുബൈ റദ്ദാക്കി. അന്വേഷണം അവസാനിക്കുന്നത് വരെ ഇസ്രായേലിലേക്കും തിരിച്ചും സർവീസ് ഉണ്ടാവില്ല. സംഭവത്തിൽ യുഎഇ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇ ജനറൽ സിവിൽഏവിയേഷൻ ആണ് അന്വേഷിക്കുക. അന്വേഷണ കണ്ടെത്തൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. പരിക്കേറ്റ ജീവനക്കാർ സൗദിയിൽ ചികിത്സയിലാണെന്നും കോക്പിറ്റിൽ സംഘർഷമുണ്ടായതായും പ്രശ്നം നിയന്ത്രണവിധേയമെന്നും അതോറിട്ടി അറിയിച്ചു. വിമാനത്തിലെ ചില ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സൗദിയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വിമാനത്തിൽ സംഭവിച്ച കാര്യങ്ങളും സാഹചര്യങ്ങളും അടക്കം അന്വേഷണ പരിധിയിൽ വരുമെന്ന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അറിയിച്ചിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.