ഇല്ലിനോയിയിൽ ക്രൂര കൊലപാതകം: ഭാര്യയെ വെടിവെച്ചുകൊന്ന് രണ്ട് വയസ്സുകാരനായ മകനെ കാറിനുള്ളിലിട്ട് കത്തിച്ചു കൊന്നു

Global Indian Writer · October 1, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ഇല്ലിനോയ് :ഇല്ലിനോയിയിൽ ഗാർഹിക പീഡനത്തെത്തുടർന്ന് യുവതിയും രണ്ട് വയസ്സുള്ള മകനും കൊല്ലപ്പെട്ടു. ജെറമിയ ഡങ്കൻ എന്നയാളാണ് ഈ ക്രൂരകൃത്യം നടത്തിയത്.

20 കാരിയായ ഹെവൻ ജെ. വുഡ് എന്ന യുവതിയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം, ഇവരുടെ രണ്ട് വയസ്സുള്ള മകൻ കെ.ജെ. ഡങ്കൻ വുഡിനെ കാറിനുള്ളിലിട്ട് കത്തിക്കുകയായിരുന്നു. സെപ്റ്റംബർ 25 വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ പോലീസും അഗ്നിശമന സേനയും കാറിലെ തീ അണച്ചെങ്കിലും കുട്ടി വെന്തുമരിച്ചിരുന്നു.

വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഹെവൻ ജെ. വുഡിന്റെ മൃതദേഹം കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ പ്രതി ജെറമിയ ഡങ്കനെ പോലീസ് പിന്നീട് പിടികൂടി. തീപിടുത്തത്തിനിടയിൽ പൊള്ളലേറ്റ പ്രതി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.