തിരുവനന്തപുരം : സംസ്ഥാനത്ത് നാല് ജില്ലാ കളക്ടർമാർക്ക് സ്ഥലം മാറ്റം. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ ചൂടും പുകയും മാറുന്നതിന് മുന്നേ എറണാകുളം ജില്ലാ കളക്ടർ രേണു രാജ് അടക്കം നാല് പേർക്ക് സഥലം മറ്റം. വയനാട്ടിലേക്കാണ് രേണുരാജിനെ സ്ഥലം മാറ്റിയിരിക്കുന്നത്. എൻ.എസ്.കെ.ഉമേഷ് ആണ് പുതിയ എറണാകുളം കളക്ടറായി സ്ഥാനമേൽക്കുക. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു നിലവിൽ ഉമേഷ്.
വയനാട് ജില്ലാ കള്ക്ടർ എ.ഗീതയെ കോഴിക്കോട്ടേക്കാണ് സ്ഥലം മാറ്റിയത്. തൃശൂർ കളക്ടർ ഹരിത വി.കുമാർ ആലപ്പുഴയിലേക്കും, ആലപ്പുഴ കളക്ടറായിരുന്ന വി.ആർ.കൃഷ്ണതേജയെ തൃശൂരിലേക്കും സ്ഥലം മാറ്റി. കോഴിക്കോട് കളക്ടർ എൻ തേജ് ലോഹിത് റെഡ്ഡിയുടെ പുതിയ നിയമനം സംബന്ധിച്ച വിവരങ്ങൾ പുറത്തിറങ്ങിയ ഉത്തരവിൽ ഇല്ല.