തിരുവനന്തപുരം: ബ്രഹ്മപുരത്തെ തീപിടിത്തം ഗുരുതര പ്രശ്നമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. വിഷപ്പുക ശ്വസിച്ച് ആര്‍ക്കും ആരോഗ്യപ്രശ്നമില്ലെന്ന വാദം തെറ്റാണെന്ന് സതീശന് പറഞ്ഞു. പ്രദേശത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് സതീശന് ആവശ്യപ്പെട്ടു. തീ പൂര്‍ണമായും അണയ്ക്കാനുള്ള സംവിധാനം കേരളത്തിനില്ലെങ്കില് കേന്ദ്രത്തിന്റെയോ മറ്റ് ഏജന്‍സികളുടെയോ സഹായം തേടണം. വായു മലീനീകരണവുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടത്തി പരിഹാരം കണ്ടെത്തണം.
ആശുപത്രിയ്ക്ക് അകത്ത് വരെ പുക നിറഞ്ഞിരിക്കുകയാണ്. ദുരന്ത നിവാരണ വകുപ്പ് ഉള്‍പ്പെടെ നിഷ്ക്രിയമാണ്. പ്രശ്നത്തെ ലാഘവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും സതീശന് വിമര്‍ശിച്ചു. ബ്രഹ്മപുരത്തെ മാലിന്യ കരാറുമായി ബന്ധപ്പെട്ട് വ്യാപക അഴിമതി നടന്നിട്ടുണ്ട്. പെട്രോള്‍ ഒഴിച്ചാണ് മാലിന്യം കത്തിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നില്‍ കരാറുകാര്‍ ആണെന്നും സതീശന് ആരോപിച്ചു. ഇവരെ സംരക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും സതീശന് കുറ്റപ്പെടുത്തി.