പത്തനംതിട്ട: എസ് എസ് എൽ സി ഇൻവിജിലേഷൻ ഡ്യൂട്ടി പ്രശ്ന പരിഹാരത്തിനെത്തിയ അധ്യാപകരോട് അപമര്യാദയായി പത്തനംതിട്ട ഡിഇ ഓഫിസിലെ ജീവനക്കാരൻ പെരുമാറിയതായി ആരോപണം. എസ്എസ്എൽസി പരീക്ഷ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് നിരവധി അധ്യാപകരാണ് ഇന്നലെ ഇവിടെ എത്തിയത്. പരിഹരിയ്ക്കപ്പെടേണ്ട പ്രശ്നങ്ങൾപോലും ഈ വിഭാഗം കൈകാര്യം ചെയ്യുന്ന യൂണിയൻ നേതാവ് തള്ളിക്കള്ളഞ്ഞു. കൃത്യമായ കാരണങ്ങൾ ഉണ്ടായിട്ടും അത് കേൾക്കാതെ അധ്യാപകരോട് ഉദ്യോഗസ്ഥൻ പൊട്ടിത്തെറിക്കുകയായിരുന്നു.
സൂപ്പർ ആന്വേഷൻ പിരീഡിലുള്ള അധ്യാപകർക്ക് പരീക്ഷഡ്യൂട്ടി നൽകാറില്ല. ഇത്തരത്തിൽ മാർച്ചിൽ പെൻഷനാകുന്ന അധ്യാപകർക്ക് അടക്കമാണ് ഇത്തവണ ഡ്യൂട്ടി വന്നത്. ഇത്തരം പ്രശ്നങ്ങളെ തുടർന്ന് പകരം അധ്യാപകരുമായി ഡ്യൂട്ടി മാറാൻ എത്തിയവരുടെ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടില്ല. ഇത്തരം പരാതികളുമായി എത്തിയ അധ്യാപകരേയും ഉദ്യോഗസ്ഥൻ അപമാനിച്ച് ഇറക്കിവിട്ടു എന്നാണ് ആരോപണം.