Friday, December 6, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅമ്മമാർ തലമുറകൾക്ക് പ്രകാശം പകരേണ്ടവർ: ഡോ. ജോഷ്വാ മാർ നിക്കോദിമോസ്

അമ്മമാർ തലമുറകൾക്ക് പ്രകാശം പകരേണ്ടവർ: ഡോ. ജോഷ്വാ മാർ നിക്കോദിമോസ്

റാന്നി : തലമുറകൾക്ക് പ്രകാശം പകരേണ്ടവരും അവർക്ക് മാതൃകയായി ജീവിക്കേണ്ടവരുമാണ് അമ്മമാർ എന്ന് ഡോ. ജോഷ്വാ മാർ നിക്കോദിമോസ് തിരുമേനി പറഞ്ഞു .
കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി ) റാന്നി അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ലോക വനിതാ ദിനാചരണം വെച്ചൂച്ചിറ മേഴ്സി ഹോമിൽ വച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുമേനി .

അസംബ്ലി പ്രസിഡണ്ട് വെരി റവ റോയി മാത്യു കോറോപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് ടി കെ മുഖ്യ സന്ദേശം നൽകി. നൂറിലധികം അന്തേവാസികളെ 20 വർഷമായി പരിപാലിക്കുന്ന സിസ്റ്റർ തബീതയെ യോഗം പൊന്നാടഅണിയിച്ച് ആദരിച്ചു.

സെക്രട്ടറി റവ ഫാ ഷൈജു കുര്യൻ, സ്മിജു ജേക്കബ് മറ്റക്കാട്ട്, ജാൻസി പീറ്റർ, പൊന്നമ്മ ചാക്കോ ,രമാദേവി , പ്രസന്നകുമാരി , ജോൺ വി തോമസ് , തോമസ് മാമൻ , വത്സമ്മ മാത്യു , സിസ്റ്റർ തബിത എന്നിവർ പ്രസംഗിച്ചു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments