Sunday, April 26, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅലുവ അതുൽ വധക്കേസിൽ ചലച്ചിത്ര നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെടെ നാല് പേർ കരുനാഗപ്പള്ളി പൊലീസ്...

അലുവ അതുൽ വധക്കേസിൽ ചലച്ചിത്ര നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെടെ നാല് പേർ കരുനാഗപ്പള്ളി പൊലീസ് മുൻപാകെ മൊഴി നൽകി

കരുനാഗപ്പള്ളി: അലുവ അതുൽ വധക്കേസിൽ ചലച്ചിത്ര നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെടെ നാല് പേർ കരുനാഗപ്പള്ളി പൊലീസ് മുൻപാകെ മൊഴി നൽകി. ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിൽ വാളകത്ത് പ്രവർത്തിക്കുന്ന ക്വാറിയിലെ തൊഴിലാളികളായിരുന്നു കേസിലെ പ്രതികൾ. എന്നാൽ പ്രതികളെ ആരെയും നേരിട്ട് അറിയില്ലെന്ന് ലിസ്റ്റിൻ സ്റ്റീഫനും മറ്റ് ഉടമകളും പൊലീസിനോട് വ്യക്തമാക്കി.


അതേസമയം, കേസിൽ പ്രതികളെ സഹായിച്ച കടത്തൂർ സ്വദേശി അജ്മലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്ക് രക്ഷപ്പെടാൻ കാർ സൗകര്യം ഒരുക്കിയത് അജ്മലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടന്ന ദിവസം അതുൽ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വേഗത കുറയ്ക്കാനായി മുന്നിൽ ഓടിച്ച സ്വിഫ്റ്റ് കാറിലായിരുന്നു അജ്മൽ ഉണ്ടായിരുന്നത്. കൊലപാതക ഗൂഢാലോചനയിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് വിവരം. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 13 ആയി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments