Tuesday, April 21, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsആപ്പിൾ സിഇഒ സ്ഥാനത്ത് നിന്ന് ടിം കുക്ക് വിരമിക്കുന്നു

ആപ്പിൾ സിഇഒ സ്ഥാനത്ത് നിന്ന് ടിം കുക്ക് വിരമിക്കുന്നു

കാലിഫോർണിയ: ആപ്പിൾ സിഇഒ സ്ഥാനത്ത് നിന്ന് ടിം കുക്ക് പടിയിറങ്ങുന്നു. ഓഗസ്ത് അവസാനം വരെയാവും ഈ പദവിയിൽ തുടരുകയെന്ന് ടിം കുക്ക് പ്രസ്താവനയിൽ അറിയിച്ചു. ജോൺ ടെർണസ് ആണ് ആപ്പിളിന്റെ പുതിയ സിഇഒ ആയി ചുമതലയേൽക്കുക. നിലവിൽ ഹാർഡ് വെയർ എഞ്ചിനീയറിങ് സീനിയർ വൈസ് പ്രസിഡന്റാണ് 50 വയസ്സുകാരൻ ജോൺ ടെർണസ്. സിഇഒ സ്ഥാനത്ത് നിന്ന് മാറിയാലും ടിം കുക്ക് കമ്പനിയുടെ എക്സിക്യൂട്ടിവ് ചെയർമാനായി തുടരുമെന്ന് ആപ്പിൾ അറിയിച്ചിട്ടുണ്ട്. 

ആപ്പിൾ പോലെ മഹത്തായ സ്ഥാപനത്തിന്റെ സിഇഒ സ്ഥാനത്ത് പ്രവർത്തിക്കാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും മികച്ച കാര്യമായിരുന്നുവെന്ന് ടിം കുക്ക് പ്രതികരിച്ചു. 1998ലാണ് ടിം കുക്ക് ആപ്പിൾ കമ്പനിയിൽ ചേരുന്നത്. ആപ്പിളിന്റെ നിർണായക ഘട്ടങ്ങളിൽ പ്രവർത്തിച്ച അനുഭവസമ്പത്ത് കുക്കിനുണ്ട്. 2011ൽ ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സ് ആരോഗ്യകാരണങ്ങളെ തുടർന്ന് മാറി നിന്നതിന് പിന്നാലെയാണ് സിഇഒ ആയി ടിം കുക്ക് ചുമതലയേൽക്കുന്നത്. ആപ്പിളിന്റെ ഉത്പന്ന നിര വികസിപ്പിക്കുകയും ഓഹരി മൂല്യത്തെ അടിസ്ഥാനമാക്കി കമ്പനിയുടെ മൂല്യം ഏകദേശം 4 ട്രില്യൺ ഡോളറായി ഉയർത്തുകയും ചെയ്തുവെന്ന ക്രെഡിറ്റ് ടിം കുക്കിനാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments