ടോക്യോ: ജപ്പാന്റെ വടക്കന്‍ തീരമേഖലയെ വിറപ്പിച്ച് വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പ്രാദേശിക സമയം വൈകീട്ട് 4.52ഓടെ ഉണ്ടായത്. ഇതേത്തുടര്‍ന്ന് മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.ഇവാട്ടെ, ഹൊക്കൈഡോ പ്രവിശ്യകളുടെ ഭാഗങ്ങളില്‍ മൂന്ന് മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. 80 സെന്റിമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കുകയും ചെയ്തു. താമസക്കാരോട് എത്രയും വേഗം ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്കി.
തലസ്ഥാനമായ ടോക്യോയില്‍ വരെ ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. നാശനഷ്ടങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല.ലോകത്തിലെ ഏറ്റവും ഭൂചലന സാധ്യതയുള്ള ‘റിങ് ഓഫ് ഫയര്‍’ എന്നറിയപ്പെടുന്ന മേഖലയില്‍ സ്ഥിതിചെയ്യുന്ന രാജ്യമാണ് ജപ്പാന്. ഓരോ വര്‍ഷവും 1500ഓളം ഭൂചലനങ്ങള്‍ ജപ്പാനില്‍ അനുഭവപ്പെടുന്നുവെന്നാണ് കണക്ക്. ലോകത്താകെ അനുഭവപ്പെടുന്നതിന്റെ 18 ശതമാനം വരുമിത്. 2011ല്‍ ജപ്പാനിലുണ്ടായ 9 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തില്‍ 18,500ഓളം പേര് മരിക്കുകയും ഫുക്കുഷിമ ആണവദുരന്തത്തിന് കാരണമാകുകയും ചെയ്തിരുന്നു.



