Monday, April 20, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ, ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം നാളെ അവസാനിക്കും

പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ, ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം നാളെ അവസാനിക്കും

പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ, ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം നാളെ അവസാനിക്കും. തൃണമൂൽ കോൺഗ്രസ്സും ബിജെപിയും തമ്മിൽ വാശിയേറിയ പ്രചാരണമാണ് നടക്കുന്നത്. അതേസമയം സംസ്ഥാനത്ത് ഒരൊറ്റ എംഎൽഎ പോലും ഇല്ലാതെ തകർന്നടിഞ്ഞ സിപിഐഎം ഇത്തവണ നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്.പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപിക്കായി നേരിട്ട് അവസാന ലാപ്പിൽ പ്രചാരണ റാലികൾ നയിക്കുകയാണ്.

ഭരണത്തുടർച്ച പ്രതീക്ഷിക്കുന്നു മമതാ ബാനർജി. ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമ ബംഗാളിൽ കേന്ദ്ര സായുധ പോലീസ് സേനകളുടെ ഉന്നത തലയോഗം ചേർന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതലായി ആവശ്യപ്പെട്ട കേന്ദ്ര സായുധ പോലീസ് സേനകളുടെ 150 കമ്പനികൾ കൂടി സംസ്ഥാനത്ത് എത്തി.AdvertisementRead Also: ‘വനിത സംവരണ നിയമം അതേപടി നടപ്പാക്കണം: രാജ്യവ്യാപക പ്രതിഷേധം തുടരും’: മഹിളാ കോൺഗ്രസ്സംസ്ഥാനത്തെ സുരക്ഷാ സാഹചര്യവും ഉദ്യോഗസ്ഥരുടെ വിന്യാസവും അവലോകനം ചെയ്തു. സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലയിൽ ജമ്മു കാശ്മീരിൽ നിന്ന് എത്തിച്ച പ്രത്യേക ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ സുരക്ഷയുടെ ഭാഗമായി വിന്യസിച്ചു. 2,550 കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങളെയാണ് സംസ്ഥാനത്താകെ വിന്യസിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments