Tuesday, April 21, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഡാലസ് ശ്രീ ഗുരുവായൂരപ്പൻ ടെംപിൾ വിഷു ആഘോഷം 2026

ഡാലസ് ശ്രീ ഗുരുവായൂരപ്പൻ ടെംപിൾ വിഷു ആഘോഷം 2026

കേരളാ ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സാസ് അംഗങ്ങളും ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ടെംപിൾ നിത്യ സപ്പോർട്ടേഴ്‌സും ചേർന്ന് ഈ വർഷത്തെ വിഷു ആഘോഷം മെയ് 12ന് സംഘടിപ്പിച്ചു.

അതിമനോഹരമായി അലങ്കരിച്ച വേദിയിൽ ക്ഷേത്ര ഭാരവാഹികളുടെ സാന്നിധ്യത്തിൽ, ക്ഷേത്ര മേൽശാന്തി ബ്രഹ്മശ്രീ കാരക്കാട്ടു പരമേശ്വരൻ നമ്പൂതിരി, ചെയർമാൻ സതീഷ് ചന്ദ്രൻ, പ്രസിഡന്റ് വിപിൻ പിള്ള, സെക്രട്ടറി ജലേഷ് പണിക്കർ, ട്രെഷറർ രമേഷ് കുട്ടാട്ട് എന്നിവർ ഭദ്രദീപം കൊളുത്തി, ക്ഷേത്ര പൂജാരി ബ്രഹ്മശ്രീ ആലമ്പാടി സുദേവ് തിരുമേനി ഭഗവൽ സ്തുതി ചെയ്തു തുടക്കം കുറിച്ചു. ജോയിന്റ് ട്രെഷറർ ഹരികൃഷ്ണൻ്റെ നേതൃത്വത്തിൽ വിഭവ സമൃദ്ധമായ വിഷു സദ്യയും തുടർന്ന് കൾചറൽ ലീഡ് ഹെനാ വിനോദ് നേതൃത്വം നൽകിയ ദൃശ്യ-ശ്രാവ്യ വിസ്മയം തീർത്ത കലാപരിപാടികളും അരങ്ങേറി.

കേരളത്തിൽ നാട്ടിൻ പുറങ്ങളിൽ സർവ സാധാരമായി കണ്ടു വരാറുള്ള, സദ്യയുടെ തലേന്ന് രാത്രിയിൽ എല്ലാവരും ഒത്തു ചേർന്ന് കൊണ്ടുള്ള പാചക രീതിയാണ് ഇവിടെ പ്രാവർത്തികമാക്കിയത്. നാടൻ പാട്ടിന്റെ അകമ്പടിയോടു കൂടി സാമ്പാറിനും അവിയലിനുമുള്ള കഷണങ്ങൾ, തോരൻ, കൂട്ടുകറി, പച്ചടി, പപ്പടം എന്നിവ ജോയിന്റ് സെക്രട്ടറി രവീന്ദ്രൻ നായർ, ബോർഡ് മെമ്പർ രഞ്ജിത് നായർ എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം വരുന്ന മെമ്പേഴ്സും ചേർന്ന് തയാറാക്കി. പുലർച്ചെ തന്നെ മറ്റു എല്ലാ വിഭവങ്ങളും പാചക സഹായികൾ തയാറാക്കി. വൈസ് പ്രെസിഡന്റ് കൃഷ്ണദാസ് മേനോൻ വിളമ്പു സംഘത്തിന് നേതൃത്വം നൽകി.ട്രസ്റ്റീസ് ഗോപാല പിള്ള , കേശവൻ നായർ എന്നിവർ കലവറ കൈകാര്യം ചെയ്തു. വിഷു കലാപരിപാടികൾ ഒന്നിനൊന്നു മെച്ചമായി. ഗോഡ് കിഡ്‌സ് കുട്ടികൾ അവതരിപ്പിച്ച ദ്രൗപദി എന്ന നാടകമായിരുന്നു പ്രധാന ആകർഷണം.

മെയ് 14ന് നിരവധി ഭക്തജനങ്ങൾ വിഷുക്കണി ദർശനത്തിനായി എത്തുകയും വിശേഷാൽ താമര പുഷ്പാഞ്ജലി അർപ്പിച്ചു, ശ്രീ ഗുരുവായൂരപ്പ ദർശനം നടത്തി, വിഷുകൈനീട്ടവും വാങ്ങി അനുഗ്രഹീതരായി. ബോർഡ് മെമ്പർ സുജ ഇന്ദിരയുടെ നേതൃത്വത്തിൽ ഈ വർഷത്തെ വിഷുക്കണി പ്രത്യേക ആകർഷണമായി. വൈസ് ചെയർ രമണി കുമാർ , ട്രസ്റ്റീ രാമചന്ദ്രൻ നായർ എന്നിവർ ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കുവാനും ഭക്തജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുവാനും പ്രത്യേകം ശ്രദ്ധിച്ചു.

പ്രത്യേക അറിയിപ്പ് :
ക്ഷേത്രത്തിന്റെ പ്രതിഷ്‌ഠ വാർഷികം മെയ് 17നു ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ശുദ്ധി പൂജകളോട് കൂടി ആരംഭിക്കുകയായി. മെയ് 18നു പ്രതിഷ്ഠ ദിന വിശേഷാൽ പൂജകളും താലപ്പൊലിയും ചെണ്ടമേളത്തിൻ്റെയും അകമ്പടിയോടു കൂടി ഉത്സവ മൂർത്തിയുടെ തിരു എഴുന്നളളത്തും ഉണ്ടായിരിക്കുന്നതാണ്. പറയിടൽ ചടങ്ങു ക്ഷേത്രത്തിന്റെ വിവിധ ദേശങ്ങളിൽ പുരോഗമിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : www.guruvayurappan.us

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments