കൊല്ലം: കരിങ്കൊടി സമരങ്ങൾക്ക് താൻ എതിരല്ലെന്നും എന്നാൽ പ്രതിഷേധത്തിന്റെ പേരിൽ അക്രമം അംഗീകരിക്കാനാകില്ലെന്നും മന്ത്രി ഒ.ജെ. ജനീഷ്. തന്റെ വാഹനത്തിന് നേരെയുണ്ടായ ഡിവൈഎഫ്ഐ പ്രതിഷേധത്തെയും ആക്രമണത്തെയും വിമർശിച്ചാണ് ജനീഷിന്റെ പ്രതികരണം.
‘ഞങ്ങൾ ആരുടെയും വാഹനം അടിച്ച് തകർത്തിട്ടില്ല. കഴുത്ത് ഉളുക്കിയെന്ന് പറഞ്ഞ് ആശുപത്രിയിൽ പോയി കിടന്നിട്ടില്ല. അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചപ്പോൾ കമ്പിളി പുതച്ച് കിടന്നവരാണ് ഡിവൈഎഫ്ഐ’ എന്നും ജനീഷ് ആരോപിച്ചു.
തന്റെ വാഹനത്തിന് മുന്നിലെ ദേശീയപതാക പോലും നശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഡിവൈഎഫ്ഐ എന്തിനാണ് ഇത്തരമൊരു അക്രമ സമരം നടത്തിയതെന്ന് വ്യക്തമാക്കണം. കല്ലും കരിങ്കല്ലുമായി ആക്രമിക്കാൻ വരികയായിരുന്നു. പ്രതിഷേധത്തിന് പിന്നിൽ ഡിവൈഎഫ്ഐ നേതാവ് എം. വിജിന്റെ നിർദേശമല്ല, സിപിഎം നേതാക്കളുടെ നിർദേശമാണെന്നും ജനീഷ് ആരോപിച്ചു.
Leave a Comment
Your comment will be visible after admin approval.