കെപിസിസി പുനഃസംഘടനയിലേക്ക് കടക്കാൻ എഐസിസി

Global Indian Writer · November 24, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ സംഘടനാപരമായ തർക്കങ്ങൾക്കും ആഭ്യന്തര പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനായി ഡിസംബർ പകുതിയോടെ കെപിസിസി പുനഃസംഘടനയിലേക്ക് കടക്കാൻ എഐസിസി. മുഴുവൻ സമയ കെപിസിസി പ്രസിഡന്റിനെയും 14 ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാരെയും നിശ്ചയിക്കാനാണ് കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നത്.


സംസ്ഥാനത്തെ മുതിർന്ന നേതാക്കൾക്കിടയിലുള്ള അഭിപ്രായഭിന്നതകളും ഗ്രൂപ്പ് പോരുകളും പാർട്ടിയുടെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കുന്നുണ്ടെന്ന വിലയിരുത്തൽ ഹൈക്കമാൻഡിന് മുന്നിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച മുന്നേറ്റത്തിനിടയിലും സംഘടനാ സംവിധാനം ദുർബലമാണെന്ന വിലയിരുത്തലാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്. അതുകൊണ്ട് തന്നെ ഇനിയും കെപിസിസി പുനഃസംഘട വൈകിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാൻഡ്.

Share this story

Leave a Comment

Your comment will be visible after admin approval.