യുകെ യാക്കോബായ സുറിയാനി സഭാ ഭദ്രാസനത്തിന് സ്വന്തമായി പുതിയ ആസ്ഥാനമന്ദിരം

Global Indian Writer · October 2, 2026 · 1 min read · 0 Comments · 0 Shares

ലെസ്റ്റര്‍: യുകെയിലെ 52 പള്ളികൾ ഉൾപ്പെടുന്ന യാക്കോബായ സുറിയാനി സഭാ ഭദ്രാസനത്തിന് സ്വന്തമായി പുതിയ ആസ്ഥാനമന്ദിരം ഒരുങ്ങി. ഭദ്രാസനാധിപനും യു.കെ. പാത്രിയർക്കൽ വികാരിയുമായ ഡോ. ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ഭദ്രാസനത്തിലെ ഇടവകകൾ ചേർന്നാണ് യു.കെയിലെ സഭാമന്ദിരം സാക്ഷാത്കരിച്ചത്.

ലണ്ടനിലെ ലെസ്റ്ററിന് സമീപം എർൾ ഷിൽട്ടണിൽ ചാപ്പൽ, ഓഡിറ്റോറിയം, ബിഷപ്സ് ഹൗസ്, ഓഫീസ് മുറികൾ, ഹാളുകൾ എന്നിവ ഉൾപ്പെടുന്ന, മന്ദിരമാണ് ഭദ്രാസന ആസ്ഥാനമായി വാങ്ങിയിരിക്കുന്നത്. (ലെസ്റ്ററിന് സമീപം Earl Shilton Independent Chapel, High Street, Earl Shilton LE9 7LR) .

ഭദ്രാസന ജനറല്‍ ബോഡി അധികാരപ്പെടുത്തിയ പ്രകാരം ഭദ്രാസന സെക്രട്ടറി ഫാ. എബിന്‍ മാര്‍ക്കോസ് ഊന്നുകല്ലിങ്കല്‍, ട്രഷറര്‍ ഷിബി ചേപ്പനത്ത്, കൗണ്‍സില്‍ അംഗങ്ങളായ വിജി. കെ പി, ജിബി ജോയി എന്നിവര്‍ തീറാധാരത്തില്‍ ഒപ്പുവച്ചു. ബില്‍ഡിംഗ് കമ്മിറ്റി അംഗം മനോജ് വര്‍ഗീസിന്റെ സാന്നിധ്യത്തില്‍ മന്ദിരത്തിന്റെ താക്കോല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഏറ്റുവാങ്ങി.

മന്ദിരത്തിന്റെ താക്കോൽ ഏൽപ്പിച്ചത്.യുകെയിലെ മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ ഭദ്രാസനം ഇപ്പോള്‍ ചരിത്ര നേട്ടത്തിന്റെ നിറവിലാണ്. ഏറെക്കാലത്തെ പ്രയത്‌നത്തിനൊടുവില്‍ സ്വന്തമായി ഒരു ആസ്ഥാന മന്ദിരം എന്ന സ്വപ്‌നം പൂവണിഞ്ഞിരിക്കുകയാണ്. ലെസ്റ്ററിനരികെയാണ് പുതിയ മന്ദിരത്തിന് തുടക്കമിട്ടിരിക്കുന്നത്. ഞായറാഴ്ചയായിരുന്നു ഭദ്രാസനത്തിന്റെ ചിരകാല സ്വപ്നമായിരുന്ന സ്വന്തം ഭദ്രാസന ആസ്ഥാന മന്ദിരത്തിന്റെ തീറാധാരം ഒപ്പിടല്‍ പൂര്‍ത്തിയായത്.

Share this story

Leave a Comment

Your comment will be visible after admin approval.