ആശുപത്രിയിൽ പട്ടിയും പൂച്ചയും പെറുന്നത് നിയന്ത്രിക്കാനുള്ള കഴിവ് മന്ത്രിയ്ക്കില്ല, അത് നോക്കേണ്ടത് ജീവനക്കാരാണ്, താക്കീതുമായി ആരോഗ്യമന്ത്രി

Global Indian Writer · November 22, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: പേരൂർക്കട ജില്ലാ ആശുപത്രി വാർഡിൽ പൂച്ചകളെയും ചത്ത എലിയെയും കണ്ട സംഭവത്തിൽ ജീവനക്കാർക്ക് താക്കീതുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. ആശുപത്രിക്ക് ആവശ്യമായ വികസനം സർക്കാർ നൽകും. കെട്ടിടവും കിടക്കയും എ സിയും നൽകാം. എന്നാൽ ആശുപത്രി വൃത്തിയായി നോക്കേണ്ടത് ജീവനക്കാരാണ്. വീഴ്ചയുണ്ടായാൽ നടപടി ഉണ്ടാകുമെന്നും കെ മുരളീധരന്റെ താക്കീത്.

ആശുപത്രിയിൽ പട്ടിയും പൂച്ചയും പെറുന്നത് നിയന്ത്രിക്കാനുള്ള കഴിവ് മന്ത്രിയ്ക്കില്ല അത് നോക്കേണ്ടത് ജീവനക്കാരാണ്. സാധാരണക്കാർ വരുന്ന ആശുപത്രിയാണ്. അത് വൃത്തിയാക്കി സൂക്ഷിക്കണം. ഇത് ഭാവിയിൽ ആവർത്തിക്കരുത്. ഇത്പോലെയുള്ള സംഭവങ്ങൾ ആവർത്തിച്ചാൽ ഇനി സ്ഥലംമാറ്റത്തിൽ ഒതുങ്ങില്ലെന്നും മറ്റ് പല നടപടികളിലേക്കും പോകുമെന്നും മന്ത്രി ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി. പേരൂർക്കട മാതൃക ആശുപത്രിയിൽ നടന്ന പൾസ് പോളിയോ സംസ്ഥാന ഉദ്ഘാടനത്തിലാണ് മന്ത്രിയുടെ വിമർശനം.

അതേസമയം, സംഭവത്തിൽ ആർ എം ഒ ഡോ അനിൽ രാധാകൃഷ്ണനെ സ്ഥലം മാറ്റിയിരുന്നു. പത്തനംതിട്ട കോന്നി താലൂക്ക് ആശുപത്രിയിൽ അസിസ്റ്റന്റ് സർജൻ ,കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലേക്കാണ് ഡോ അനിൽ രാധാകൃഷ്ണനെ സ്ഥലം മാറ്റിയത്. പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ അസിസ്റ്റന്റ് സർജനാണ് പകരം ചുമതല നൽകിയ ഡോ സൂരജ് ബി എസ്‌. വിഷയം വിവാദമായതോടെ പേരൂർക്കട ജില്ലാ ആശുപത്രിയിലെ എല്ലാ വാർഡുകളും അണുവിമുക്തമാക്കിയിരുന്നു

Share this story

Leave a Comment

Your comment will be visible after admin approval.