ഫ്ലൈ ദുബായിലെ ഇന്ത്യൻ പൈലറ്റിന് അഭിനന്ദനപ്രവാഹം; ആരോഗ്യവാനായിരിക്കുന്നുവെന്ന് ഇന്ത്യൻ എംബസി

Global Indian Writer · October 2, 2026 · 1 min read · 0 Comments · 0 Shares

ദുബായ്: സഹപൈലറ്റിന്റെ കത്തിക്കുത്തിൽ പതറാതെ 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ഛാറിന് ലോകത്തിന്റെ ബിഗ് സല്യൂട്ട്. രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ഒപ്പം, വിവിധ രാജ്യങ്ങളിലെ ജനങ്ങളും മച്ഛാറിന് നന്ദി പറയുന്നു.

ബുധനാഴ്ച രാവിലെ ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്കുള്ള യാത്രയ്ക്കിടെയാണു ഫ്ലൈദുബായ് വിമാനത്തിന്റെ കോക്പിറ്റിൽ മച്ഛാറിനെ ഒമാൻകാരനായ സഹപൈലറ്റ് ആക്രമിച്ചത്. രക്തത്തിൽ കുളിച്ചുകിടക്കുന്നതിനിടയിലും മച്ഛാർ കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്തതിനാൽ യാത്രക്കാർക്കും ക്രൂ അംഗങ്ങൾക്കും അകത്തുകയറി അക്രമിയെ കീഴടക്കാനായി.

മേഖലയിലെ സംഘർഷസാഹചര്യം കണക്കിലെടുത്ത് അധികമായി നിയോഗിച്ചിരുന്ന 2 പൈലറ്റുമാർക്ക് വിമാനത്തിന്റെ നിയന്ത്രണമേറ്റെടുക്കാനായതാണ് വൻദുരന്തമൊഴിവാക്കിയത്. തുടർന്ന് സൗദിയിലെ തബൂക്കിൽ വിമാനം സുരക്ഷിതമായി ഇറക്കുകയായിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.