തിരുവനന്തപുരം: പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പാര്‍ട്ടി വേദിയില്‍ പറയണമെന്നും പുറത്ത് പറയുന്നതില്‍ യോജിപ്പില്ലെന്നും കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണെന്നും പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. അഭിപ്രായ വ്യത്യാസങ്ങള്‍ ഒന്നിച്ചിരുന്ന് സംസാരിച്ച് തീര്‍ക്കുമെന്നും സര്‍ക്കാരിനെതിരെ താന്‍ സംസാരിച്ചിട്ടില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അടൂര്‍ പ്രകാശ് ഉന്നയിച്ച വിഷയങ്ങളില്‍ തനിക്ക് വ്യക്തമായ നിലപാടുണ്ടെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
അഭിപ്രായ വ്യത്യാസമുള്ളവരെ തുണ്ടം തുണ്ടമാക്കി അരിഞ്ഞുവീഴ്ത്തി ഇല്ലാതാക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടി കാര്യങ്ങള്‍ പാര്‍ട്ടി വേദികളില്‍ മാത്രം ചര്‍ച്ച ചെയ്യുകയെന്നതാണ് തന്റെ തീരുമാനമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. അതിന് അവസരമില്ലെങ്കില്‍ നേതാക്കളുടെ ശ്രദ്ധയില്‍ പെടുത്താം. അതാണെന്റെ ശൈലിയെന്നും താന്‍ ഇതുവരെ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ നിന്നിട്ടില്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ കെ സി വേണുഗോപാലുമായി കൂട്ടിച്ചേര്‍ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എന്ത് കിട്ടിയാലും തന്നെ പ്രതിയാക്കാനാണ് ചിലര്‍ക്ക് ഇഷ്ടമെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. ജനങ്ങള്‍ വലിയ പ്രതീക്ഷയോടെ നോക്കുന്ന സര്‍ക്കാരാണിത്. ആ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കൂട്ടായി പ്രവര്‍ത്തിക്കുമെന്നും ചെറിയ അഭിപ്രായ വ്യത്യാസങ്ങളെ ഒന്നിച്ചിരുന്ന് പരിഹരിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.