മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു

Global Indian Writer · October 3, 2026 · 1 min read · 0 Comments · 0 Shares

മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. നാല് നഴ്സുമാരും ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ഷോപ്പിങ്ങിന് പോകുന്നതിനിടെയാണ് അപകടം.

കോട്ടയം പാലാ സ്വദേശി ജെയ്സിമോൾ മാത്യു(36), കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന ജോണി(26) എന്നിവരാണ് മരിച്ച മലയാളികൾ. തമിഴ്നാട് സ്വദേശികളായ രണ്ടു നഴ്സുമാരും മരിച്ചു. തഞ്ചാവൂർ പട്ടുകോട്ടയ് സ്വദേശി ദേവമണി ഹെപ്സിബ (33), ചെന്നൈ സ്വദേശി വിജയലക്ഷ്മി (36) എന്നിവരാണ് മരിച്ച തമിഴ്നാട് സ്വദേശികൾ. വാഹനമോടിച്ചിരുന്ന സൗദി പൗരനും സംഭവ സ്ഥലത്ത് മരിച്ചു.


സൗദി സർക്കാരിനു കീഴിലുള്ള ഡിസ്പൻസറികളിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ട നാല് നഴ്സുമാരും. മക്കയിലെ അൽഗഫയിലായിരുന്നു ഇവർ ജോലി ചെയ്തുവന്നിരുന്നത്. വാരാന്ത്യ അവധി ദിനമായതിനാൽ സാധനങ്ങൾ വാങ്ങുന്നതിനായി റാനിയ പട്ടണത്തിലേക്ക് പോയതായിരുന്നു ഇവർ. യാത്രയ്ക്കിടയിൽ ഇവർ സഞ്ചരിച്ച വാഹനവും മറ്റൊരു വാഹനവും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

സംഭവസ്ഥലത്തുവെച്ചുതന്നെ അഞ്ചുപേരും മരണപ്പെടുകയായിരുന്നു. ജിദ്ദ കോൺസുലേറ്റിന്റേയും കെഎംസിസി റാനിയ കമ്മിറ്റിയുടേയും കീഴിലാണ് ഇവരുടെ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.